കോളേജിലെ വിമൻസ് സെല്ലിൻറെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പലിൻറെ മേൽ നോട്ടത്തിൽ കോളേജ് ആഡിറ്റോറിയത്തിനോട് ചേർന്ന് ഒരു ചവിട്ടി നിർമ്മാണ നെയ്തുശാല കഴിഞ്ഞ ഒരു മാസത്തിലേറെയായി വിജയകരമായി പ്രവർത്തിച്ചു വരുന്നു.എടത്തല പഞ്ചായത്തിലെ വിധവകളോ,തൊഴിൽരഹിതരോ ആയ സ്ത്രീകൾക്ക് ചെറിയ ഒരു വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മടിശ്ശീല എന്ന പേരിൽ തുടങ്ങിയ ഈ സംരഭത്തിൽ രണ്ടു പേർക്ക് തൊഴിലവസരം ലഭ്യമാക്കിയിട്ടുണ്ട്.ഈ നിർമ്മാണ യൂണിറ്റിൽ നിർമ്മിച്ച ചവിട്ടികൾ കോളേജിൽ തന്നെ ആവശ്യമുള്ളവർക്ക് വിൽക്കുകയും ബാക്കി ഉള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ വിൽപനക്ക് നൽകുകയും ചെയ്യുന്നു.